താന്‍ നായകനായിരുന്ന സമയത്ത് സിനിമയില്‍ പാടാന്‍ അവസരം വന്നിട്ടും അത് സ്വീകരിച്ചിരുന്നില്ലെന്നു തുറന്നു പറയുകയാണ് നടന് മനോജ് കെ ജയന് ഇന്ന് അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പശ്ചാത്താപം ഉണ്ടെന്നും അന്ന് തനിക്ക് കിട്ടിയ ഓഫര്‍ നിരസിക്കണ്ടായിരുന്നുവെന്ന തോന്നല്‍ തനിക്കുള്ളില്‍ ഉണ്ടാകാറുണ്ടെന്നും തുറന്നു പറയുകയാണ് താരം. ജോണ്സണ്, എസ് പി വെങ്കിടേഷ് തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരാണ് താന്‍ നായകനായ സിനിമയില്‍ പാടാന്‍ ക്ഷണിച്ചതെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ മനോജ് കെ ജയന് വ്യക്തമാക്കുന്നു.
‘ഞാന്‍ നായകനായി അഭിനയിച്ച സമയത്ത് അന്നത്തെ പ്രമുഖ സംഗീത സംവിധായകരായ ജോണ്സണ് മാഷും, എസ്പി വെങ്കിടേഷ് സാറും എന്നോട് പാടാന്‍ പറഞ്ഞിട്ട് ഞാനത് നിരസിച്ചു. ഞാനന്ന് ഹീറോയാണ്. ഞാന്‍ നായകനായ സിനിമയില്‍ ഞാന്‍ പാടുന്നതിനു ആരും ഒന്നും ചോദിക്കേണ്ട കാര്യമില്ല. അതുമല്ല എനിക്ക് സംഗീത പാരമ്പര്യവുമുണ്ട്. എന്നിട്ടും ഞാന്‍ ചിന്തിച്ചു വേണ്ട, എന്തിനാണ് വെറുതെ അത് അറിയാവുന്നവര്‍ ചെയ്യട്ടെ നമ്മളെ ഒരു ജോലിക്ക് വിളിച്ചിട്ടുണ്ട് അത് നന്നായി ചെയ്തു പിരിയുക എന്നതായിരുന്നു എന്റെ രീതി. പക്ഷെ ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അങ്ങനെയൊരു തീരുമാനം വേണ്ടായിരുന്നു പാടിയാല്‍ മതിയായിരുന്നു എന്ന് തോന്നാറുണ്ട്’. മനോജ് കെ ജയരന് പറയുന്നു.
Post Your Comments