സംവിധാനത്തിന് പുറമേ അഭിനയത്തിലും തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് നടന്‍ ലാല്‍. താന്‍ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും ലജ്ജ തോന്നിയ ഒരു രംഗത്തെക്കുറിച്ചും പിന്നീട് അത് തിയേറ്ററില്‍ ഉണ്ടാക്കിയ കൈയ്യടികളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ലാല്‍. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുടെ ക്ലൈമാക്സ് അഭിനയിക്കുമ്പോള്‍ തനിക്ക് വലിയ ചമ്മല്‍ ഉണ്ടായെന്നും അത് പിന്നീട് ആ സീനിനു ഗുണം ചെയ്തുവെന്നും ലാല്‍ പറയുന്നു.
‘സിനിമയിലെ അഭിനയ ജീവിതത്തിലെ ചില നിമിഷങ്ങളുണ്ടാകും. അത്രയ്ക്കും ചമ്മല്‍ തോന്നുന്ന നിമിഷങ്ങള്‍. അങ്ങനെയൊരു അനുഭവമായിരുന്നു ‘സാള്‍ട്ട് ആന്‍റ് പെപ്പര്‍’ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ മ്യൂസിയത്തിനുള്ളില്‍ ഞാനും ശ്വേതയും അതിലെ പ്രണയ സീന്‍ അഭിനയിക്കുമ്പോള്‍ അത് കാണാന്‍ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് പോലും ഇതെന്ത് പൊട്ട സിനിമയാണെന്ന് തോന്നി കാണും. പക്ഷേ തിയേറ്ററില്‍ കണ്ടപ്പോഴാണ് ആ രംഗത്തിന്റെ മഹത്വം മനസിലാകുന്നത്. എന്റെ ചമ്മല്‍ ആ രംഗത്തിനു ഗുണം ചെയ്യുകയും ചെയ്തു. അഭിനയ ജീവിതത്തില്‍ അങ്ങനെ ചില നിമിഷങ്ങളുണ്ടാകും. അഭിനയിക്കുന്ന സമയത്ത് വല്ലാതെ ലജ്ജ തോന്നും. പിന്നീട് ആ സിനിമ തന്നെയാകും നടനെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാനുള്ള അനുഭവം സമ്മാനിക്കുക’. ലാല്‍ പറയുന്നു.
Post Your Comments