സ്ഥിരം ടൈപ്പ് സിനിമകള്‍ ചെയ്തു ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയില്‍ നീണ്ട ഇടവേള എടുത്തിട്ടാണ് രണ്ടാമത് സിനിമയില്‍ തിരിച്ചെത്തുന്നത്. സിനിമയില്‍ ഗ്യാപ് ഇട്ടിരുന്ന സമയത്ത് താന്‍ ചെയ്തിരുന്ന ബിസിനസിനെക്കുറിച്ചും അതില്‍ നിന്ന് കൂടുതല്‍ പണം ഉണ്ടാക്കാന്‍ കഴിയുമായിരുന്നിട്ടും അങ്ങനെ ചെയ്യാതിരുന്നതിനെക്കുറിച്ചും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് താരം.
‘ഞാന്‍ ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന സമയത്ത് റിയല്‍ എസ്റ്റേറ്റ് കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഞാനൊരു പക്കാ ബിസിനസ്മാന്‍ ആയിരുന്നുവെങ്കില്‍ കുറെ പണം ഞാന്‍ ഉണ്ടാക്കിയേനെ. പക്ഷെ ഞാന്‍ അങ്ങനെയല്ല ഒരു ബിസിനസ് ചെയ്യുമ്പോള്‍ അല്ലേല്‍ സ്ഥല കച്ചവടം ചെയ്യുമ്പോള്‍ സ്ഥലം വാങ്ങുന്ന വ്യക്തിയും സ്ഥലം കൊടുക്കുന്ന ആളും അങ്ങനെ രണ്ടുപേരും ഹാപ്പിയായിരിക്കണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. അങ്ങനെ നോക്കുമ്പോള്‍ ലാഭത്തിന്റെ വലിയ ഒരു അളവ് കുറയുമായിരിക്കും പക്ഷെ ആ ലാഭത്തിന്റെ വലിയ അളവ് കുറയുന്നതിനേക്കാള്‍ വലുതായിരിക്കും നമുക്ക് അതില്‍ നിന്ന് ലഭിക്കുന്ന സന്തോഷത്തിന്റെ അളവ്’. കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Post Your Comments