പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീനയും സെയ്ഫ് അലിഖാനും. രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് കരീന. ഗർഭകാലത്തും വസ്ത്രധാരണയിൽ അതീവ ശ്രദ്ധയാണ് താരം പുലർത്തുന്നത്. സമൂഹമാധ്യമങ്ങളിൽ കരീന പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം പ്രേക്ഷകശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വസ്ത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒൻപതിനായിരം രൂപ വിലയുള്ള മാക്സി ധരിച്ചാണ് കരീന എത്തിയിരിക്കുന്നത്.
വാട്ട് വിമൻ വാണ്ട് എന്ന റേഡിയോ ഷോയുടെ സെറ്റിൽ എത്തിയപ്പോഴുള്ള ചിത്രമാണ് ഇത്.ഗർഭിണിയായിരിക്കുന്ന സമയത്ത് ധരിക്കാൻ പറ്റിയ വളരെ കംഫേർട്ട് ആയ വസ്ത്രമാണ് താരം തെരഞ്ഞെടുത്തത്. പിനാക്കിൾ ലേബലിൽ ശ്രുതി സാഞ്ചേറ്റിയാണ് ഈ മാക്സി പുറത്തിറക്കിയിരിക്കുന്നത്. ഡാർക് ഷേഡുകളുള്ള മൾട്ടികളർ വസ്ത്രത്തിൽ ബ്ലോക്ക് പ്രിൻ്റു കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. മ നേവി ബ്ലൂ, ബോട്ടിൽ ഗ്രീൻ എന്നീ രണ്ട് ഷേഡുകൾ അവർ ധരിച്ച വസ്ത്രത്തിൽ കാണാം. നെക്ക്ലൈൻ, ബില്ലോവി സ്ലീവ്, ബ്രീസി എ-ലൈൻ സിലൗറ്റ് എന്നിവയാണ് വസ്ത്രത്തിൻ്റെ രൂപ കല്പനയിലെ പ്രത്യേകതകൾ.
നേരത്തെ ഭർത്താവ് സെയ്ഫ് അലിഖാനോടൊപ്പം ക്ലിനിക്കിൽ പോയതിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.
Post Your Comments