പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനോടൊപ്പം ചിലവഴിക്കാൻ ജയസൂര്യ സമയംകണ്ടെത്താറുണ്ട്. പല വേദികളുടെ തന്റെ ഭാര്യയുടെ പിന്തുണയെക്കുറിച്ച് ജയസൂര്യ വാചാലനാകാറുമുണ്ട്. ഇപ്പോഴിതാ മകൾ വേദയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസമായിരുന്നു വേദയുടെ പിറന്നാൾ ആഘോഷം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു സംഘടിപ്പിച്ചിരുന്നത്. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
‘വേദകുട്ടിയുടെ പിറന്നാളാഘോഷം…കൂടെ ഞാനെടുത്ത കുറച്ചു ചിത്രങ്ങളും’എന്ന കുറിപ്പോടെയാണ് അനീഷ് ചിത്രങ്ങൾ ഷെയർ ചെയ്തത്. ജയസൂര്യയുടെ ഭാര്യ സരിതയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിമിഷനേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
https://www.instagram.com/p/CJbeEbyHUfd/?utm_source=ig_web_copy_link
Post Your Comments