തെന്നിന്ത്യൻ സംഗീത സംവിധായകൻ ഇളയരാജ കഴിഞ്ഞ മുപ്പത് വര്‍ഷമായി റെക്കോഡിംഗിനായി ഉപയോഗിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയിൽ നിന്നും പടിയിറങ്ങി. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും അദ്ദേഹം വീട്ടിലേക്ക് കൊണ്ടു പോയി.
സ്റ്റുഡിയോയുടെ സ്ഥാപകന്‍ എല്‍.വി. പ്രസാദിന്റെ വാക്കാലുള്ള ഉടമ്പടിയിൽ ആണ് ഇളയരാജ ഇത്രയും കാലം ഈ മുറി ഉപയോഗിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് കേസ് നൽകിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു.
തങ്ങള്‍ക്കെതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കാമെന്ന് ഉടമകള്‍ നിലപാടെടുത്തു. ഇതിനെ തുടർന്ന് ഇളയരാജ കേസുകള്‍ പിന്‍വലിക്കാമെന്ന് അറിയിച്ചു. സന്ദര്‍ശനസമയം ഇരു കൂട്ടരും കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം സ്റ്റുഡിയോയുടെ പടിയിറങ്ങുകയാണ്
Post Your Comments