
വിജയുടെ മാസ്റ്ററിനു പിന്നാലെ ചിമ്പുവിന്റെ ഈശ്വരനും തിയേറ്ററിലേക്ക്. എന്നാൽ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഒട്ടേറെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഈശ്വരൻ’.
ചിമ്പുവിന്റെ തിരിച്ചുവരവാകും ‘ഈശ്വരൻ’ എന്ന സിനിമ എന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതിരാജയും ബാല ശരവണനും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. നിധി അഗർവാളാണ് നായിക.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പൊങ്കല്‍ റിലീസായി ജനുവരി 13ന് തിയറ്ററിലെത്തും.
Post Your Comments