
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ബിജു മേനോൻ. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം അയ്യപ്പനും കോശിയും വൻ വിജയമായിരുന്നു. ഇപ്പോഴിതാ ബിജു മേനോൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാവുന്നത്.
മോഹൻലാലിനും സംവിധായകൻ പ്രിയദർശനും ഒപ്പമുളള ചിത്രമാണ് ബിജു മേനോൻ പങ്കുവച്ചിരിക്കുന്നത്. ‘ഒരു കല, രണ്ട് ഇതിഹാസങ്ങള്‍, എന്റെ സന്തോഷം മറയ്ക്കാന്‍ കഴിയില്ല’ എന്ന കുറിപ്പോടെയാണ് ബിജു മേനോൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹച്ചടങ്ങിൽ വെച്ച് എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
Post Your Comments