
അഭിനേതാക്കളായും തിരക്കഥാകൃത്തുക്കളായും പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ താരങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന് ജോർജും. അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ എല്ലാം തിരക്കഥ രചിച്ചത് ഇരുവരുമാണ്. ഇപ്പോഴിതാ ഇരുവരും സംവിധാനത്തിലേക്കും ചുവടുവെക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഇരുവരുടെയും ഒന്നിച്ചുള്ള സംവിധാന അരങ്ങേറ്റ ചിത്രം നിർമിക്കുന്നത് ബാദുഷയാണ്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ബിബിനും വിഷ്ണുവും തന്നെയാണ്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക.
Post Your Comments