വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ; അനുഭവം പങ്കുവെച്ച് അനാർക്കലി

എല്ലാം മേഖലയിലും ഒരു അധികാര ശ്രേണിയുണ്ടാകുമെന്ന് അനാര്‍ക്കലി

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനാർക്കലി മരക്കാർ. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ അനാർക്കലി നൽകിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗാനങ്ങളാണ് ചർച്ചയാകുന്നത്.
ഗ‍ൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി മനസ് തുറന്നത്.

എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അനാര്‍ക്കലി പറയുന്നത്. അതേസമയം, ആകെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ, അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ തോന്നിയില്ലെന്നും അനാര്‍ക്കലി പറയുന്നു.

എല്ലാം മേഖലയിലും ഒരു അധികാര ശ്രേണിയുണ്ടാകും. അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അത് എല്ലായിടത്തും ഉള്ളതാണെന്നും അനാര്‍ക്കലി പറയുന്നു. അതേസമയം, സിനിമയില്‍ സ്ത്രീകള്‍ക്ക് പണ്ടേത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അനാര്‍ക്കലി പറയുന്നു.

Share
Leave a Comment