
കൊച്ചുമകൾക്കൊപ്പം പാട്ടു പാടി നടൻ അമിതാഭ് ബച്ചൻ. കൊച്ചുമകൾ ആരാധ്യയ്ക്ക് ഒപ്പം പാട്ട് റെക്കോർഡ് ചെയുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. വീട്ടിലെ റെക്കോർഡിംഗ് റൂമിൽ ഇരുന്നാണ് ഇരുവരും പാട്ട് റെക്കോർഡ് ചെയ്തിരിക്കുന്നത്.
“കൊച്ചുമകളും മുത്തച്ഛനും സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ വന്ന് സംഗീതം ചെയ്യുമ്പോൾ,” എന്നാണ് ചിത്രം പങ്കുവച്ച് ബച്ചൻ കുറിക്കുന്നത്.
മുത്തശ്ശനും കൊച്ചുമകളും ഒന്നിച്ചൊരു പാട്ടിന്റെ ഭാഗമായ സന്തോഷത്തിലാണ് ആരാധ്യയുടെ അച്ഛനമ്മമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും.
https://www.instagram.com/p/CJbunhGBJDL/?utm_source=ig_web_copy_link
Post Your Comments