
‘നാണമാകുന്നു മേനി നോവുന്നു എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് ചിത്ര. നീണ്ട പതിനെട്ടു വർഷത്തെ അഭിനയ ജീവതത്തിനു ഇടവേള കൊടുത്തിരിക്കുകയാണ് താരം. സൗഹൃദത്തിന്റെ പേരില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും അത് കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്നും ചിത്ര പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തനിക്ക് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പാളിച്ചകളെക്കുറിച്ച് താരത്തിന്റെ തുറന്നു പറച്ചിൽ.
”നെഗറ്റിവ് ഷെയ്ഡ് ഉള്ള സിനിമകളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ സിനിമകളിലെ തിരഞ്ഞെടുപ്പുകളിലുള്ള പാളിച്ചകള്‍ കാരണമായി. മലയാള സിനിമയില്‍ ചെറുതാണെങ്കിലും കരുത്തുറ്റ കഥാപാത്രമായിരിക്കും. ചില സിനിമകളില്‍ തുടര്‍ച്ചയായി ഒരേപോലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളില്‍ മാത്രമായും അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മളും സംവിധായകരുമായി ഒരു സൗഹൃദം ഉണ്ടാകും. അദ്ദേഹത്തിന്റെ അടുത്ത സിനിമയില്‍ ഗസ്റ്റ് റോള്‍ ചെയ്യാമോ എന്ന് ചോദിക്കുമ്പോള്‍ പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെ ഒരുപാട് ചെറിയ റോളുകള്‍ ചെയ്തിട്ടുണ്ട്” ചിത്ര പറയുന്നു.
Post Your Comments