സിനിമയിലെ വ്യക്തി ബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒടുവില്‍ ഉണ്ണി കൃഷ്ണനെ പോലെയുള്ള നടന്മാരുടെ വ്യക്തിത്വം വളരെ വലുതാണെന്നും സിനിമയില്‍ അങ്ങനെയുള്ളവര്‍ അപൂര്‍വ്വമാണെന്നും പറയുന്ന സത്യന്‍ അന്തിക്കാട് താന്‍ ജോണ്‍സണ്‍ പകരം ഇളയരാജയെ കൊണ്ട് സിനിമ ചെയ്തപ്പോള്‍ ജോണ്‍സണ്‍ പറഞ്ഞ വാചകത്തെക്കുറിച്ചും ഒരു പ്രമുഖ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് തുറന്നു സംസാരിക്കുകയാണ്.
‘ഒടുവില്‍ ഉണ്ണികൃഷ്ണനെ പോലെയുള്ള നടന്മാരുടെ മഹത്വം വളരെ വലുതാണ്. പല ബന്ധങ്ങളും സിനിമയ്ക്ക് അപ്പുറത്തേക്ക് പോകാറില്ല. സിനിമ ഉണ്ടാകുന്ന സമയത്തൊക്കെ ചിലര്‍ നല്ല സ്നേഹം കാണിക്കുകയും പിന്നീട് നമ്മള്‍ രണ്ടു സിനിമയ്ക്ക് വിളിക്കാതെ ഇരുന്നാല്‍ നമ്മളോട് മിണ്ടാത്തവരയൊക്കെ പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒടുവിലിനെ പോലെയുള്ളവര്‍ അങ്ങനെയല്ല. ഞാന്‍ അതിനെക്കുറിച്ച് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഒരു തിരിച്ചറിവ് എന്ന നിലയ്ക്ക് സംഗീത സംവിധായകന്‍ ജോണ്‍സണ്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണത്. ഞാന്‍ തുടര്‍ച്ചയായി ജോണ്‍സണ്‍ എന്ന മ്യൂസിക് ഡയറക്ടറെ എന്റെ സിനിമയില്‍ ഉപയോഗിച്ചപ്പോള്‍ പിന്നീട് ഞാന്‍ ഒന്ന് മാറി ചിന്തിക്കാന്‍ തീരുമാനിച്ചു ഇളയരാജയെ കൊണ്ട് അടുത്ത സിനിമ ചെയ്യിക്കാം എന്ന് ആലോചിച്ചപ്പോള്‍ ഞാന്‍ ഇത് ആദ്യം പറഞ്ഞത് ജോണ്‍സണോടായിരുന്നു അപ്പോള്‍ ജോണ്‍സണ്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അങ്ങനെ തന്നെ ചെയ്യണം നമ്മുടെ സുഹൃത്ത് ബന്ധം സിനിമ ഉണ്ടായത് കൊണ്ട് മാത്രം നിലനില്‍ക്കുന്നതല്ല അതുകൊണ്ട് നമ്മള്‍ തമ്മില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തില്ലേലും ആ ബന്ധം അത് പോലെ നിലനില്‍ക്കും. സിനിമ ചെയ്യുന്നത് കൊണ്ടാണ് അടുത്ത സുഹൃത്തായിരിക്കുന്നതെന്ന ചിന്ത പൊളിച്ചെഴുതാന്‍ അങ്ങനെ ഒരു മാറ്റം ആവശ്യമാണ് എന്നാണ്. അത് ശരിക്കും സത്യമാണ്. പക്ഷേ ഒന്ന് രണ്ടു സിനിമയ്ക്ക് വിളിച്ചില്ലേല്‍ പിണങ്ങി ഇരിക്കുന്നവരാണ് ഇവിടെ ഏറെയും’. സത്യന്‍ അന്തിക്കാട് പറയുന്നു.
Post Your Comments