വില്ലന്‍ വേഷങ്ങളിലൂടെയാണ് ജനാര്‍ദ്ദനന്‍ എന്ന നടന്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് ശ്രദ്ധ നേടിയത്. പിന്നീട് കോമഡി റോളുകളിലേക്കും സ്വഭാവ വേഷങ്ങളിലെക്കും മാറിയ താരം തനിക്ക് സ്ഥിരമായി വില്ലന്‍ വേഷങ്ങള്‍ ലഭിച്ചതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
‘എന്നെ സംബന്ധിച്ച് അന്നും ഇന്നും കിട്ടുന്ന വേഷങ്ങള്‍ അഭിനയിക്കുക എന്നതാണ്. അത് ആ കാലഘട്ടത്തില്‍ എനിക്ക് സെലെക്റ്റീവ് ആകാനും പറ്റിയില്ല. സിനിമ ജീവിത മാര്‍ഗമായി മാത്രം എടുത്തിരുന്ന സമയമായിരുന്നു. അന്ന് കിട്ടിക്കൊണ്ടിരുന്ന വേഷങ്ങള്‍ എല്ലാം തന്നെ വില്ലന്‍ വേഷങ്ങള്‍ ആയിരുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചത് എന്ന് ചോദിച്ചാല്‍ അന്ന് വില്ലന്‍ വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന ജോസ് പ്രകാശ്, കെപി ഉമ്മര്‍, എന്നീ നടന്മാര്‍ ക്യാരക്ടര്‍ റോളിലേക്ക് മാറി. അപ്പോള്‍ അവിടെ ഒരു വിടവ് വന്നു. ആ സമയത്ത് എന്തിനും തികഞ്ഞു ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് തുടരെ തുടരെ വില്ലന്‍ വേഷങ്ങള്‍ ലഭിക്കുന്നത്. അങ്ങനെ നമ്മളെ അതില്‍ പിടിച്ചിട്ടു, ഒരുപാട് ബലാത്സംഗങ്ങള്‍ ചെയ്തു, ഒരുപാട് ഫൈറ്റ് ചെയ്തു. പിന്നീട് എനിക്ക് വില്ലനില്‍ നിന്ന് മാറി ലഭിച്ച വേഷങ്ങള്‍ എങ്ങനെയോ വന്നുപെട്ടതാണ്. കെ മധുവിന്‍റെ സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലെ കഥാപാത്രം വില്ലനാനെങ്കിലും ഒരു കോമഡി ടച്ച് എന്റെ സംസാര ശൈലിയിലുണ്ടായിരുന്നു അവിടെ നിന്നൊക്കെയായിരുന്നു വില്ലനില്‍ നിന്നുള്ള എന്റെ മാറ്റങ്ങളുടെ തുടക്കം’. ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് സിനിമയില്‍ തനിക്ക് ലഭിച്ച വില്ലന്‍ വേഷങ്ങളെക്കുറിച്ച് ജനാര്‍ദ്ദനന്‍ തുറന്നു പറഞ്ഞത്’.
Post Your Comments