CinemaGeneralMollywoodNEWS

കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ചെത്തിയ സിനിമ കൂവി തോല്‍പ്പിച്ചു: ആ സിനിമയുടെ യഥാര്‍ത്ഥ പരാജയ കാരണം പറഞ്ഞു ഹരിഹരന്‍

എന്നിരുന്നാലും എല്ലായ്പ്പോഴും ഒരേ പോലെ സിനിമ ചെയ്യാന്‍ കഴിഞ്ഞെന്നും വരില്ല

ഹരിഹരന്‍ സംവിധാനം ചെയ്തു 1999-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രേം പൂജാരി. കുഞ്ചാക്കോ ബോബന്‍ ശാലിനി ജോഡികള്‍ അഭിനയിച്ച സിനിമയുടെ യഥാര്‍ത്ഥ ബോക്സ് ഓഫീസ് പരാജയ കാരണം വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഹരിഹരന്‍.

‘പ്രേം പൂജാരി’ എന്ന സിനിമയ്ക്ക് സംഭവിച്ചത് എന്തെന്നാല്‍  അന്ന് തിയേറ്ററില്‍ ഒരു കൂവല്‍ പരിപാടിയുണ്ടായിരുന്നു. അതായത് ഒരു പടം റിലീസ് ചെയ്‌താല്‍ ആ പടത്തിന്റെ എതിര് വരുന്ന ആളുകള്‍ കൂവിക്കുക എന്ന രീതി. അപ്പോള്‍ അതിനെ കുറെ കൂവിച്ചു.  അതിനാല്‍ കൂവിയ ഭാഗമൊക്കെ തിയേറ്ററുകാര്‍ കട്ട് ചെയ്തു കളഞ്ഞു. ഞാന്‍ ഒരാഴ്ച കഴിഞ്ഞു സിനിമ കാണാന്‍ പോയപ്പോള്‍ സിനിമ പകുതി മാത്രമേയുള്ളൂ. ഇതൊക്കെ ചെയ്യുന്നവര്‍ ധൈര്യത്തിന്റെ പുറത്ത് ചെയ്യുന്നതല്ല വിവരക്കേടിന്റെ പുറത്ത് കാട്ടിക്കൂട്ടുന്നതാണ്, നാല് കൂവല്‍ കേട്ടു എന്നാല്‍ എന്തിനാണ് കൂവുന്നത് അത് കൂവേണ്ട വിധം സ്ക്രീനില്‍ എന്തേലും വൃത്തികെട് ഉണ്ടോ എന്ന് ചിന്തിക്കുന്നില്ല പ്രേക്ഷകര്‍. എന്നിരുന്നാലും എല്ലായ്പ്പോഴും ഒരേ പോലെ സിനിമ ചെയ്യാന്‍ കഴിഞ്ഞെന്നും വരില്ല. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിലെ കഥ തെരെഞ്ഞെടുക്കുന്നതിന്റെ പ്രശ്നമാകാം അല്ലെങ്കില്‍ അവതരിപ്പിക്കുന്ന രീതിയുടെ പ്രശ്നമാകാം അങ്ങനെ സിനിമ പരാജയപ്പെടുന്ന പ്രശ്നം പല രീതിയിലും വരാം. പ്രേം പൂജാരി എന്ന സിനിമയുടെ പരാജയ കാരണം പങ്കുവച്ചു കൊണ്ടു ഹരിഹരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button