സാധാരണ ചെറുപ്പക്കാരനെ പോലെ മുണ്ടും ഷർട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന യുവനടന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടനെ തിരിച്ചറിയുന്ന ജനങ്ങൾ അമ്പരപ്പോടെ നോക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. നടൻ ആസിഫ് അലിയാണ് ബൈക്കിൽ അടിച്ചു മിന്നി പോകുന്നത്.
താരത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ബൈക്ക് യാത്ര. എന്നാൽ ഷൂട്ടിങ് ആണെന്ന് തോന്നാത്തവിധമായിരുന്നു ചിത്രീകരണം. ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സംവിധായകൻ ജിബു ജേക്കബിന്‍റെ ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ഷൂട്ടിംഗിന്‍റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ.
എന്നാൽ വീഡിയോ വൈറലായതോടെ ചിലറ്റ് താരത്തിനെതിരെ രംഗത്ത് വന്ന് കഴിഞ്ഞു. ഇത് നിയമവിരുദ്ധമാണെന്നും ഹെൽമറ്റില്ലാതെയാണ് ടൂവീലര്‍ ഓടിക്കുന്നതെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.
Post Your Comments