
മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2വിന്റെ ടീസര്‍ പുതുവത്സര ദിനത്തില്‍ പുറത്തുവിടും. ഒരു മിനിറ്റുള്ള ടീസര്‍ 2021ന്റെ ആദ്യ മിനിറ്റില്‍ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ പൂർണ്ണമായി പാലിച്ചാണ് ദൃശ്യം 2വിന്റെ ചിത്രീകരണം. സിനിമയുടെ ആദ്യഭാഗത്തില്‍ ഒന്നിച്ച അതേ ടീം തന്നെയാണ് ദൃശ്യം 2ലും അണിനിരക്കുക.
Post Your Comments