കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആരാധകരെ നിരാശയിലാക്കിയിരുന്നു. ഡിസംബര്‍ എട്ടിനായിരുന്നു താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 19 ന് ഡിസ്ചാർജ്ചെയ്തു. ഇപ്പോഴിതാ ആശുപത്രിക്കാലത്തെ ജീവിത്തെ കുറിച്ചു മുംബൈ ടൈംസിന് നല്കിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് റെമോ.
ആരാധകരെ പോലെ തന്നെ താനും ഏറെ ഞെട്ടിപ്പോയെന്നും ഇപ്പോള്‍ തന്റെ ആരോഗ്യ സ്ഥിതി മികച്ചതാണെന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ”ഹൃദാഘാതം ഉണ്ടായ ദിവസവും തനിക്ക് എല്ലാദിവസത്തെ പോലെയായിരുന്നു.രാവിലത്തെ പ്രഭാത ഭക്ഷണത്തിന് ശേഷം ഭാര്യയ്ക്കൊപ്പം ജിമ്മിലേയ്ക്ക് പോകുകയായിരുന്നു. ഒരു ട്രെയിനറുടെ കീഴിലാണ് ഞങ്ങള്‍ രണ്ട് പേരും പരിശീലിക്കുന്നത്. ആദ്യം ഭാര്യയുടെ ഊഴമായിരുന്നു. അവള് പോയതിന് ശേഷം എന്റെ സമയത്തായി കാത്തിരിക്കുകയായിരുന്നു. അതിനിടയില്‍, ഞാന്‍ ട്രെഡ്മില്ലില് കുറച്ച് വേഗത്തില്‍ നടക്കുകയും ചെയ്തിരുന്നു. ഈ സമയം ഭാര്യ പരിശീലനം കഴിഞ്ഞ് പുറത്തെത്തിയിരുന്നു.ഉടന്‍ താന്‍ എഴുന്നേറ്റു. ഈ സമയം നെഞ്ചിൽ വേദന അനുഭവപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഇത് അസിഡിറ്റിയായിരിക്കുമെന്നാണ് കരുതിയത്. ഉടന്‍ തന്നെ പോയി വെള്ളം കുടിച്ചു. എന്നിട്ടും ആ വേദന അതുപോലെയുണ്ടായിരുന്നു.
ഈ വിവരം തന്റെ പരിശീലകനോട് പറഞ്ഞ് പോകാൻ ലിഫ്റ്റില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വേദന കൂടുകയായിരുന്നു. ഇതോടെ ഭാര്യ കാര്യം അന്വേഷിച്ചു. തന്റെ സ്മാര്‍ട്ട് വാച്ചിലൂടെ ഇസിജിയിലെ വ്യത്യാസം കണ്ട അവള് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു ഇതെന്നും റെമോ പറയുന്നത്.
ആശുപത്രി ദിനങ്ങളില്‍ എല്ലാ സഹായവും നല്കി കൂടെയുണ്ടായിരുന്ന സല്മാന് ഖാനോടുള്ള നന്ദിയും താരം ഈ അവസരത്തില്‍ അറിയിച്ചു.
Post Your Comments