ബോളിവുഡ് താരം ശ്രുതി സേത്ത് ആശുപത്രിയിൽ. ഒരു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ കാര്യം നടി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ഹോസ്പിറ്റലില്‍ നിന്നുള്ള ഒരു ചിത്രവും ശ്രുതി പങ്കുവച്ചിട്ടുണ്ട്. ആരും ആരോഗ്യ കാര്യങ്ങള്‍ നിസാരമായി കാണരുതെന്ന മുന്നറിയിപ്പും ചിത്രത്തിനൊപ്പം
താരം കുറിച്ചു.
‘2020 തനിക്കും കുടുംബത്തിനും അവസാനത്തെ ആഘാതം തന്നിരിക്കുകയാണ്. അത് എന്റെ ഒരു അടിയന്തര ശസ്ത്രക്രിയയിലാണ് ചെന്നെത്തിയത്. എന്റെ എല്ലാ ക്രിസ്മസ് ന്യൂ ഇയര്‍ പദ്ധതികളും മാറ്റിവച്ചു. ഒരു വലിയ ആരോഗ്യപ്രശനം ഒഴിവാക്കിയതില്‍ ഞാന്‍ നന്ദി പറയുകയാണ്. എനിക്ക് തോന്നുന്നും ഞാന്‍ ഇതുവരെ ജീവിതത്തില്‍ പഠിക്കേണ്ടിയിരുന്നു ഒരു വലിയ പാഠം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു എന്ന്, പക്ഷെ ഇപ്പോള്‍ അതെനിക്ക് മനസ്സിലായി. ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെ മുതലെടുക്കരുത്, ഒരിക്കലും’, ശ്രുതി കുറിച്ചു.
read also:എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്ന തീരുമാനം ; ഖുശ്ബു
2020ൽ സംഭവിച്ച എല്ലാകാര്യത്തിനും താന്‍ സന്തോഷവതിയാണെന്നും ഈ വർഷത്തെ അവസാന ആഘാതം ഇതാണെന്ന് കരുതുന്നെന്നും നാല്പത്തിരണ്ടു കാരിയായ നടി പറയുന്നു. ഈ വര്‍ഷത്തിന്റെ സവിശേഷത ഓര്‍ത്തിരിക്കാന്‍ ശരീരത്തില്‍ കുറച്ച് പാടുകളും ബാക്കിയായിട്ടുണ്ടെന്ന് പറയുകയാണ് നടി.
Post Your Comments