CinemaGeneralMollywoodNEWS

ശ്രീവിദ്യയുടെ അസുഖം അറിയാന്‍ ഞാന്‍ വൈകി: ഓര്‍മ്മകള്‍ പറഞ്ഞു നടന്‍ മധു

അതിനാല്‍ തന്നെ അവരുടെ ശരിക്കുമുള്ള അസുഖം ഞാന്‍ മനസിലാക്കുന്നത് തന്നെ വളരെ താമസിച്ചിട്ടാണ്

ഒരുകാലത്ത് മധു ശ്രീവിദ്യ കോമ്പിനേഷന്‍ മലയാള സിനിമയില്‍ പ്രേക്ഷകരുടെ പ്രിയ താര ജോഡികളായിരുന്നു സിനിമയ്ക്കപ്പുറം ശ്രീവിദ്യ എന്ന നടിയുടെ വ്യക്തി ജീവിതം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്നത്തെ കാലത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അവസാന നാളുകളിലെ താരത്തിന്റെ അസുഖം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മലയാള സിനിമയിലെ പ്രധാന ചര്‍ച്ച വിഷമായി മാറിയപ്പോള്‍ ശ്രീവിദ്യക്കൊപ്പം അഭിനയിച്ച മറ്റു താരങ്ങളും താരത്തിന്റെ ജീവിതത്തെ അത്ഭുതപൂര്‍വ്വമാണ്‌ നോക്കി കണ്ടത്. ശ്രീവിദ്യ എന്ന നടിയെക്കുറിച്ച്ഓ. ര്‍ക്കുമ്പോള്‍ തനിക്ക് പങ്കുവയ്ക്കാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് നടന്‍ മധു.

‘ശ്രീവിദ്യയുമായി എനിക്ക് ആദ്യം ഉണ്ടായിരുന്നു അടുപ്പം അവരുടെ അവസാന കാലം വരെയും ഉണ്ടായിരുന്നു . അവസാന സമയത്ത് അവര്‍ക്ക് അസുഖമൊക്കെ ആയപ്പോള്‍ എന്നെ അഭിമുഖീകരിക്കാന്‍ അവര്‍ക്കൊരു മടിയുണ്ടായിരുന്നു. കാരണം അവരുടെ നല്ല കാലത്ത് ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു. അസുഖമായപ്പോള്‍ അതിനു മാറ്റം വന്നു. അത് എല്ലാവര്‍ക്കും ഉണ്ടാകുന്ന കാര്യമാണ്. അതിനാല്‍ തന്നെ അവരുടെ ശരിക്കുമുള്ള അസുഖം ഞാന്‍ മനസിലാക്കുന്നത് തന്നെ വളരെ താമസിച്ചിട്ടാണ്. ഞാന്‍ അവസാനമായി അവരെ കാണുന്നത് സായി ഭജന്‍ ടാഗൂര്‍ തിയേറ്ററില്‍ വച്ച് അവര്‍ പാടുന്നതാണ്. അത് കഴിഞ്ഞു രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴാണ് അവര്‍ തീരെ വയ്യാതെ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റ്‌ ആയെന്ന്’. ശ്രീവിദ്യയെക്കുറിച്ച് ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മധു ഓര്‍മ്മകള്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button