GeneralLatest NewsNEWSTV Shows

പുതിയ ചുവടുവയ്പുമായി കുടുംബ പ്രേക്ഷകരുടെ പ്രിയതാരം; കൂട്ടിനു മകളും

ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെയാണ് മകൾ നീരദയുടെ മിനി സ്‌ക്രീൻ ചുവടുവയ്പ്പ്.

ജനപ്രിയ പരമ്പരയായ തട്ടീം മുട്ടീമിൽ വാസവദത്ത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് മനീഷ. വര്ഷങ്ങളായി ഗായികയായി നിറഞ്ഞു നിന്ന മനീഷയുടെ മകളും അഭിനയ രംഗത്തേയ്ക്ക് എത്തിക്കഴിഞ്ഞു. ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെയാണ് മകൾ നീരദയുടെ മിനി സ്‌ക്രീൻ ചുവടുവയ്പ്പ്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തെ കുറിച്ചു പങ്കുവച്ചിരിക്കുകയാണ് മനീഷ.

2020 ലെ ഏറ്റവും സന്തോഷം നൽകിയ ഒരു വിശേഷം എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് മനീഷ സന്തോഷം പങ്കിട്ടത്. തമിഴ് പടത്തിൽ തനിക്കും മകൾക്കും പാടാൻ കഴിഞ്ഞ സന്തോഷത്തെ കുറിച്ചാണ് നടി പറയുന്നത്. തനിക്കും മകൾക്കും അവസരം നൽകിയ എല്ലാവര്ക്കും നന്ദിയും താരം പോസ്റ്റിലൂടെ അറിയിക്കുന്നുണ്ട്.

read also:രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ചു സഹോദരന്‍

”2020 ലെ ഏറ്റവും സന്തോഷം നൽകിയ ഒരു വിശേഷം “VYAALAN VELLI SANI” എന്ന തമിഴ് പടത്തിൽ രണ്ടു മനോഹര ഗാനങ്ങൾ എനിക്ക് പാടാൻ കഴിഞ്ഞു എന്നതാണ്‌ … മാത്രവുമല്ല അതിലുപരി ഈ ചിത്രത്തിൽ തന്നെ മറ്റൊരു ഗാനം എന്റെ മകൾ നീരദയും പാടി … തമിഴ് ചലച്ചിത്രരംഗത്തേക്കുള്ള ഒരു വലിയ എൻട്രി ആണ്‌ ഞങ്ങൾക്കിത്. കെഎസ്‌ബി ക്രിയേഷൻസ് ആണ് പ്രൊഡ്യൂസഴ്സ്(K.Babu-director)

ഈ ഒരു വലിയ അവസരത്തിന് നന്ദിയും കടപ്പാടും ഇതിന്റെ സംവിധായകൻ കെ ബാബു സാറിനോടാണ്. ഒപ്പം സംഗീത സംവിധായകൻ വേലൻ സഗാദേവിനോടും നിങ്ങളുടെ എല്ലാരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഞങ്ങൾക്കൊപ്പം എന്നും ഉണ്ടാവണേ” നടി കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button