തെലുങ്ക് നടൻ രാം ചരണ്‍ തേജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും രാം ചരൺ ട്വീറ്റ് ചെയ്തു. താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും താരം ആവശ്യപ്പെട്ടു.
എനിക്ക് കൊവിഡ് പോസിറ്റീവായി. ലക്ഷണങ്ങളൊന്നുമില്ല, വീട്ടിൽ ക്വാറന്റൈനിലാണ്. പെട്ടെന്ന് സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.കൂടുതൽ കരുത്തോടെ തിരിച്ചുവരും. എനിക്കൊപ്പം കുറച്ച് ദിവസങ്ങളായി ബന്ധപ്പെട്ടവരെല്ലാം കൊവിഡ് പരിശോധന നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കാം, രാം ചരൺ പറയുന്നു.
Post Your Comments