തൊണ്ണൂറുകളില്‍ രാജസേനന്‍ സിനിമകള്‍ സൃഷ്ടിച്ച വിജയങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ച് വിപണന സാധ്യതയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് തന്നെ തനിക്ക് ഒരു ഗംഭീര ഹിറ്റ് സിനിമ മലയാളത്തില്‍ സമ്മാനിക്കാന്‍ സാധിച്ചുവെന്ന് തുറന്നു പറയുകയാണ് രാജസേനന്‍. ഒരേ നിര്‍മ്മാതാവിന്റെ തന്നെ മൂന്ന് സിനിമകള്‍ തുടരെ തുടരെ ചെയ്ത താന്‍ ‘പാവം ക്രൂരന്‍’ എന്ന സിനിമ മലയാളത്തില്‍ വലിയ ഹിറ്റാക്കി മാറ്റിയെന്നും അതിന്റെ കഥ അന്ന് രണ്ടേമുക്കാല്‍ ലക്ഷം രൂപയ്ക്കാണ് വിറ്റ് പോയതെന്നും ഒരു പ്രമുഖ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ രാജേസേനന്‍ പറയുന്നു.
‘എന്റെ ആദ്യ മൂന്ന് സിനിമകള്‍ നിര്‍മ്മിച്ച രാജേട്ടനെ (വി രാജന്‍) എനിക്ക് മറക്കാന്‍ കഴിയില്ല. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടു ഞാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസരത്തില്‍ എനിക്ക് മൂന്നു സിനിമകളുടെ പ്രതിഫലം ഒന്നിച്ച് നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് വേണ്ടി ആദ്യം ചെയ്ത ‘ആഗ്രഹം’ എന്ന സിനിമ ഒരു സാമ്പത്തിക പരാജയത്തിലേക്ക് പോയി, പക്ഷേ പിന്നീട് ചെയ്ത ‘പാവം ക്രൂരന്‍’ എന്ന സിനിമ ഒരു മികച്ച വിജയമായി. അന്ന് അതിന്റെ കഥ വിറ്റ് പോയത് രണ്ടേമുക്കാല്‍ ലക്ഷം രൂപയ്ക്കാണ്. ശരിക്കും എന്റെ ദാരിദ്ര്യം മാറ്റിയ സിനിമയാണ് ‘പാവം ക്രൂരന്‍’. രാജസേനന്‍ പറയുന്നു.
Post Your Comments