
ലോകേഷ് കനഗരാജ് സംവിധാനവും ചെയ്യുന്ന ‘വിക്ര’ത്തിൽ കമൽഹാസനൊപ്പം പ്രഭുദേവയും പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. 22 വർഷങ്ങൾക്ക് ശേഷം കമൽഹാസനും പ്രഭുദേവയും ഒരു സ്ക്രീനിൽ എത്തുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്.അടുത്ത വർഷം തുടക്കത്തോടെ ചിത്രീകരണത്തിലേയ്ക്ക് കടക്കുമെന്നാണ് സൂചന.
1998 ലെ കോമഡി ഡ്രാമ ‘കാതലാ കാതലാ’ആണ് കമൽ ഹാസനും പ്രഭുദേവയും ഒന്നിച്ചഭിനയിക്കുന്നത്. കമൽ ഹാസന്റെ 66-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം. ആക്ഷൻ ത്രില്ലറ്‍ ഴോണറിൽ വരുന്ന ‘വിക്രം’ കമൽഹാസന്റെ 232-ാം ചിത്രമാണ്. ‘വിക്ര’ത്തിന്റെ ടീസർ ഇതിനോടകം 16 മില്ല്യൺ വ്യൂസ് പിന്നിട്ടു. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചോ കമൽഹാസന്റെ കഥാപാത്രത്തെ കുറിച്ചോ ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Post Your Comments