മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് മഞ്ജു സുനിച്ചന്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ അളിയൻ/അളിയൻ എന്ന പരിപാടിയിലൂടെ മികച്ച പ്രതികരണം നേടിയിരുന്നു. അമൃത ടിവിയുടെ പറയാം നേടാം പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തും അളിയനിലെ സഹതാരവുമായ സൗമ്യയ്ക്കൊപ്പമായിരുന്നു മഞ്ജു വീഡിയോയിലൂടെ എത്തിയത്. പട്ടിമറ്റം മഞ്ജു പത്രോസാണോ ഇരിക്കുന്നതെന്നായിരുന്നു സൗമ്യ ചോദിച്ചത്. എംജി ശ്രീകുമാര്‍ രസകരമായ ചോദ്യങ്ങളായിരുന്നു മഞ്ജുവിനോട് ചോദിച്ചത്.
read also:ഒരു ലക്ഷം രൂപ വിലയുള്ള സാരിയിൽ യുവ താരസുന്ദരി; അത്ര പോരെന്ന് ആരാധകര്‍
”4വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഡിസംബറില്‍ ആണ് അളിയന് vs അളിയന് എന്ന പ്രോഗ്രാമിന്റെ ഷൂട്ട് അമൃത ടീവിയില്‍ ആരംഭിക്കുന്നത്.. അവിടെ നിന്ന് അങ്ങോട്ട് ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ തുടങ്ങി.. സ്വന്തമായി ഒരു വണ്ടി എന്ന സ്വപ്നം യാഥാര്‍ഥ്യമായത് അമൃതയിലൂടെയായിരുന്നു .. അവിടുന്ന് 500 എപ്പിസോഡിനിപ്പുറം അളിയന് vs അളിയന് fullstop ആയി..വല്ലപ്പോഴും അവിടുത്തെ സൗഹൃദങ്ങളില്‍ നിന്നുള്ള മെസ്സേജുകളും വിളികളും മാത്രമായ് ആ ബന്ധം തുടര്‍ന്നു.. അങ്ങനെ ഉള്ള ഒരു വിളിയായിരുന്നു പറയാം നേടാമിലേക്ക്.. തിരിച്ചു വീട്ടിലേക്ക് വന്ന സന്തോഷമായിരുന്നു ഷൂട്ടിന് വേണ്ടി വീണ്ടും അമൃതയിലേക്ക് തിരിച്ചു വന്നപ്പോള്‍… എല്ലാരേം കണ്ടു.. ഒരുപാട് ചിരിച്ചു.. സന്തോഷം.. അമൃത tv യോട് സ്നേഹം.. കൂടാതെ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ചഞ്ജിത്തിനുമെന്നുമായിരുന്നു.” മഞ്ജു കുറിച്ചത്.
Leave a Comment