![](/movie/wp-content/uploads/2020/12/mammootty-4.jpg)
മമ്മൂട്ടിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസം വെള്ള ജുബ്ബയണിഞ്ഞ് താടി നീട്ടിയ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിന് മീശ പിരിച്ച് കറുത്ത കുർത്തയണിഞ്ഞെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാകുന്നത്.
വിവാഹവിരുന്നിനെത്തിയ മമ്മൂട്ടി മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. മോഹൻലാലും കറുത്ത സ്യൂട്ടണിഞ്ഞാണ് ചടങ്ങിനെത്തിയത്.
Post Your Comments