പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. പിന്നെയും എന്ന സിനിമയിലാണ് കാവ്യാ അവസാനം അഭിനയിച്ചത്. സിനിമയിൽ ഇല്ലെങ്കിലും പൊതുചടങ്ങുകളിലും പരിപാടികളിലുമെല്ലാം പങ്കെടുക്കാനായി കാവ്യ മാധവന് എത്താറുണ്ട്. ഇതിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി എസ് കാവ്യയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. കാവ്യയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഈ മനോഹരമായ ചിത്രങ്ങളിൽ നിന്ന് എനിക്ക് കണ്ണെടുക്കാനാവുന്നില്ല എന്നാണ് ഉണ്ണി കുറിക്കുന്നത്.
https://www.instagram.com/p/CJYAQhqpQ3w/?utm_source=ig_web_copy_link
”ഏറെ ദുരിതപൂര്‍ണ്ണമായ ഈ വര്‍ഷത്തിൽ ഒരു ചെറുതരി തിളക്കവുമായെത്തിയ എന്റെ ഫേവറേറ്റ് വ്യക്തിയായ കാവ്യ മാധവനെ അഭിനന്ദിക്കാൻ ഈ സമയം ഞാനെടുക്കുകയാണ്. ഈ മനോഹരമായ ചിത്രങ്ങളിൽ നിന്ന് എനിക്ക് കണ്ണെടുക്കാനാവുന്നില്ല. അവരുടെ ഉറ്റ സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് ഈ ഒരുക്കം, കാവ്യയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഉണ്ണി കുറിക്കുന്നു.
https://www.instagram.com/p/CJXugXeplLF/?utm_source=ig_web_copy_link
Post Your Comments