നായകനായി നാല്‍പ്പതോളം സിനിമകള്‍ ചെയ്ത ജഗദീഷ് അതൊക്കെ തനിക്ക് സിനിമയില്‍ കിട്ടിയ ബോണസാണെന്ന് തുറന്നു പറയുകയാണ്. ഒരു കൊമേഡിയന്‍ എന്ന നിലയില്‍ സിനിമാ ജീവിതം തുടങ്ങിയ തനിക്ക് നായകനാകാന്‍ ലഭിച്ച സൗഭാഗ്യം ഏറെ ആസ്വദിച്ചുവെന്നും താരം പറയുന്നു.
ജഗദീഷിന്റെ വാക്കുകള്‍
‘ഞാന്‍ നായകനായ നാല്‍പ്പത് സിനിമകളില്‍ ഇരുപത് എണ്ണവും വിജയങ്ങളായിരുന്നു. എല്ലാം ലോ കോസ്റ്റ് സിനിമകളായിരുന്നു. പതിനെട്ടു ദിവസങ്ങള്‍ കൊണ്ടു പൂര്‍ത്തികരിച്ച സിനിമകളാണ് ഏറെയും. ഫൈറ്റിനും, പാട്ടിനും പോലും അര ദിവസങ്ങള്‍ മതിയായിരുന്നു. ഞാന്‍ നായകനായ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത ‘സ്ഥലത്തെ പ്രധാന പയ്യന്‍സ്’. എന്നെ പോലെ സ്റ്റാര്‍ഡം ഇല്ലാത്ത ഒരാള്‍ ആ കഥാപാത്രം ചെയ്തതാണ് അതിന്റെ ഭംഗി. പ്രോപ്റ്റിംഗ് ഇല്ലാതെയാണ് ഞാന്‍ അതിലെ മുഴുവന്‍ ഡയലോഗുകളും പറഞ്ഞിരിക്കുന്നത്. എന്നെ സംബന്ധിച്ച് മികച്ച ഒരു എക്സ്പീരിയന്‍സായിരുന്നു ആ ചിത്രം. ഞാനും ഉര്‍വശിയുമായി ചെയ്ത സിനിമകളും നിലവാരമുള്ളവയായിരുന്നു. ‘ഭാര്യ’, ‘സ്ത്രീധനം’, ‘പൊന്നാരം തോട്ടത്തെ രാജാവ്’ , ‘സിഹവാല മേനോന്‍’ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു’.
Post Your Comments