അന്തരിച്ച ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ അവസാന ചിത്രം റിലീസിനൊരുങ്ങാൻ തയ്യാറെടുക്കുന്നു. അനൂപ് സിങ് സംവിധാനം ചെയ്ത ”ദി സോങ് ഓഫ് സ്കോര്‍പിയൻസ്” എന്ന ചിത്രമാണ് റിലീസിനെത്തുന്നത്. അടുത്ത വർഷം ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിച്ചു. ട്വിറ്റർ ഹാൻഡിലൂടെയാണ് തരൺ ഇക്കാര്യം പുറത്തുവിട്ടത്.
2017ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ 70-ാമത് ലൊകാര്‍ണോ ചലച്ചിത്രോത്സവത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ തിയറ്ററില്‍ ചിത്രം റിലീസ് ചെയ്തിട്ടില്ല. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിൽ ഇരിക്കെ ഈ വർഷം ഏപ്രിലിൽ ആയിരുന്നു ഇര്ഫാന് ഖാന്റെ അന്ത്യം.
Post Your Comments