ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടാലും ചില സിനിമകള്‍ക്ക് ഒരു രാശിയുണ്ട്കാലാതീതമായി പ്രേക്ഷകര്‍ അനുഗ്രഹിക്കുന്ന ചില സിനിമയായി അവ നിലകൊള്ളും. അത്തരത്തില്‍ ഒരു സിനിമയാണ് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പിന്‍ഗാമി. തന്റെ സ്ഥിരം കുടുംബ ഫോര്‍മാറ്റില്‍ നിന്ന് മാറി ഏറെ വ്യത്യസ്തമായി അണിയിച്ചൊരുക്കിയ പിന്‍ഗാമി തിയേറ്ററില്‍ സ്വീകരിക്കപ്പെടാതെ പോയ ചിത്രമായിരുന്നു. പിന്‍ഗാമി എന്ന സിനിമയുടെ യഥാര്‍ത്ഥ പരാജയ കാരണം തേന്മാവിന് കൊമ്പത്ത് എന്ന സിനിമയുടെ റിലീസ് ആണെന്ന് തുറന്നു പറയുന്ന സത്യന് അന്തിക്കാട് ആ സിനിമ സംഭവിച്ചതിനു പിന്നിലെ സത്യ കഥ ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്.
‘ഒരിക്കല്‍ രഘുനാഥ് പലേരി എന്റെ വീട്ടില്‍ വന്നു. അദ്ദേഹം എന്നോട് ഒരു കഥ പറഞ്ഞു ‘കുമാരേട്ടന് പറയാത്ത കഥ’ മാതൃഭൂമിയ്ക്ക് വേണ്ടി എഴുതാനിരുന്ന ചെറുകഥയായിരുന്നു അത്. ഞാന്‍ പറഞ്ഞു അത് ചെറുകഥയാക്കണ്ട നമുക്ക് സിനിമയാക്കാം. അങ്ങനെ ‘പിന്‍ഗാമി’ എന്ന ടൈറ്റിലോടെ ‘കുമാരേട്ടന് പറയാത്ത കഥ’ സിനിമയായി. പക്ഷേ ആ സിനിമയുടെ വിധി മറ്റൊന്നായിരുന്നു അതൊരു ബോക്സ് ഓഫീസ് വിജയമായില്ല. അതിന്റെ പ്രധാന കാരണം ‘തേന്മാവിന് കൊമ്പത്ത്’ എന്ന മോഹന്‍ലാല്‍ – പ്രിയദര്ശന് സിനിമയുടെ റിലീസ് ആയിരുന്നു. രണ്ടു സിനിമകളും ഒരാഴ്ച വ്യത്യാസത്തിലാണ് ഇറങ്ങിയത്. എന്റെ ഫാമിലി പോലും ആദ്യം തെരഞ്ഞെടുത്തത് ‘തേന്മാവിന് കൊമ്പത്ത്’ എന്ന സിനിമയായിരുന്നു അപ്പോള്‍ മറ്റു പ്രേക്ഷകരുടെ കാര്യം പറയണോ.’
Post Your Comments