
സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്ക്ക് പരിക്കേറ്റു. ‘എനിമി’ എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രംഗത്തിൽ അഭിനയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്ക് ശേഷം സെറ്റിൽ തിരിച്ചെത്തിയെന്നാണ് വിവരം. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്.ആനന്ദ് ശങ്കര്‍ ആണ് എനിമി സംവിധാനം ചെയ്യുന്നത്. നടൻ വിശാലും ആ രംഗത്തിൽ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു.
Post Your Comments