
ഗുണ്ടകളുടെ മർദ്ദനത്തിനു ഇരയായെന്നു ആരോപിച്ചു നടി മീനു മുനീര്‍ രംഗത്തെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. നടി, തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിതാക്കള്‍ക്കുമേല്‍ ഉള്‍പ്പെടെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നും പറഞ്ഞുകൊണ്ട് ഫ്ലാറ്റിലെ അന്തേവാസിയായ വീട്ടമ്മ വീഡിയോ പുറത്തുവിട്ടു. ഇതോടെ നടിയ്ക്കെതിരെ പോലീസ് കേസ് എടുത്തു.
ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫ്ളാറ്റിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ മീനു കുര്യൻ എന്ന മിനു മുനീറ തന്നെ ഗുണ്ടകൾ ഫ്ളാറ്റിൽ കയറി മർദ്ദിച്ചു എന്ന് ആരോപിച്ചു നൽകിയ പരാതിയിൽ ഫ്ലാറ്റിന്റെ പ്രോജക്ട് കോഓർഡിനേറ്റർ പത്തനംതിട്ട അടൂർ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു. പരാതിക്കൊപ്പമുള്ള സിസിടിവി ദൃശ്യത്തിൽ പുരുഷന്റെ അടിയേറ്റ് നടി നിലത്തുവീഴുന്നുണ്ട്. ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ ബിൽഡർ അനധികൃതമായി ഓഫിസ് മുറി നിർമിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേർന്ന് മർദ്ദിച്ചെന്നായിരുന്നു മിനുവിന്റെ പരാതി.
എന്നാൽ സംഭവം കഴിഞ്ഞു രണ്ട് ദിവസത്തിന് ശേഷം സുമിത മാത്യു മറ്റൊരു വിഡിയോ ദൃശ്യം സഹിതം പൊലീസിനെ സമീപിച്ചിരിക്കുകയാണ്. ഇതിൽ സുമിത മാത്യുവിനെ നടി പിന്തുടർന്ന് മർദ്ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫിസിലേക്ക് കയറിയതിനാൽ ഈ സമയം പൊലീസും സ്ഥലത്തുണ്ടായിരുന്നു. നടി തന്നെ ഭിത്തിയിൽ ചേർത്തുനിർത്തി മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഫ്ളാറ്റിൽ സിനിമാ ചിത്രീകരണം നടത്താൻ അനുമതി തേടിയപ്പോൾ അത് നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും മിനുവിനെതിരെ സുമിതയും കൂട്ടരും പരാതിയിൽ പറയുന്നു. ഇരുകൂട്ടരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചു.
Post Your Comments