
സോഷ്യൽ മീഡിയയിൽ സജീവമാണ് ബോളിവുഡിന്റെ യുവ താരസുന്ദരി ജാൻവി കപൂർ. അകാലത്തിൽ വിടപറഞ്ഞ നടി ശ്രീദേവിയുടെ മകളായ ജാൻവിയ്ക്ക് സാരികളോടുളള പ്രിയം ആരാധകർക്കിടയിലും ഫാഷൻ ലോകത്തും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു ലക്ഷം രൂപ വിലയുള്ള സാരിയിൽ എത്തിയിരിക്കുകായാണ് ജാൻവി.
സെലിബ്രിറ്റി ഡിസൈനര്‍ തരുണ്‍ തഹലാനിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയുടെ വില 1,09,900 രൂപയാണ്.
എന്നാൽ ആരാധകർക്കും ഫാഷനിസ്റ്റകൾക്കും ജാൻവിയുടെ ഈ ലുക്ക് അത്ര ഇഷ്ടപ്പെട്ടില്ല. സാരി ജാൻവിക്ക് അനുയോജ്യമല്ലെന്നും മേക്കപ്പും ഹെയർസ്റ്റൈലും മികച്ചതല്ലെന്നുമാണ് ചിലരുടെ കമന്റുകൾ.
Post Your Comments