BollywoodGeneralLatest NewsMovie GossipsNEWS

കരിയറിന്റെ തുടക്കത്തിൽ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട് ; തുറന്നു പറഞ്ഞ് ദീപിക പദുകോൺ

യഥാർത്ഥത്തിൽ ഇതെല്ലാം തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് ദീപിക പറയുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ബോളിവുഡ് സുന്ദരി ദീപിക പദുകോൺ. ഷാരൂഖ് ഖാന്റെ നായികയായി 2007 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടക്കത്തിൽ നിരവധി വെല്ലുവിളി നേരിട്ട താരം ഇന്ന് ബോളിവുഡിൽ തിരക്കുള്ള പ്രമുഖ നടിമാരിൽ ഒരാളാണ്. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള തുടക്കത്തിൽ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ദീപിക.

തുടക്കകാലത്ത്ത് നിരവധി മോശം അനുഭവങ്ങൾ നേരിട്ടുണ്ടെന്ന് ദീപിക പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദീപിക മോശം അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. മോഡലിങ്ങിലൂടെയാണ് ദീപിക സിനിമയിലേക്ക് എത്തുന്നത്. വർഷങ്ങളോളം ആ മേഖലയിൽ പിടിച്ചു നിന്നിട്ടാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. 9ാമത്തെ വയസ്സിലാണ് ഓം ശാന്തി ഓമിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ ഷാരൂഖും സംവിധായിക ഫറ ഖാനുമാണ് തന്നെ കൈപിടിച്ച് കാര്യങ്ങളെല്ലാം മനസ്സിലാക്കി തന്നത്.

2007ൽ ചിത്രം പുറത്തിറങ്ങിയപ്പോൾ അതിരില്ലാത്ത സ്നേഹവും സ്വീകാര്യതയുമാണ് തനിക്ക് ലഭിച്ചത്.എന്നാൽ തന്നെ വിമർശിക്കാനും ഒരു വിഭാഗം ആളുകൾ എന്നുമുണ്ടായിരുന്നു. താൻ വെറുമൊരു മോഡൽ മാത്രമാണെന്നും അഭിനയിക്കാൻ അറിയില്ലെന്നും പലരും പറഞ്ഞു. തന്റെ സംസാരശൈലിയും പലർക്കും തമാശയായിരുന്നു.പലരും തന്റെ ഉച്ചാരണത്തെ പരിഹസിച്ചും കളിയാക്കിയും എഴുതുകയും പറയുകയും ചെയ്തു. യഥാർത്ഥത്തിൽ ഇതെല്ലാം തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ ആ പരിഹാസങ്ങൾ എല്ലാം വിജയത്തിന് പ്രചോദനമായി തീർന്നുവെന്ന് ദീപിക പറയുന്നു.

ഷാരൂഖ് ഖാൻ നായകനാകുന്ന പഠാൻ ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡ‍േ എന്നിവർക്കൊപ്പം മറ്റൊരു ചിത്രവും പുരോഗമിക്കുന്നു. ഭർത്താവ് റൺവീർ സിങ് 83 ലും ദീപികയാണ് നായികയായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button