
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടർ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ സർക്കാർ ഉടൻ നിയമിക്കുമെന്ന് റിപ്പോർട്ട്. വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന എ സുരേശൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.
തുടർ നടപടികൾക്കായി കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇനി പുതിയ പ്രോസിക്യൂട്ടർ കേസ് ഏറ്റെടുത്ത ശേഷമേ വിചാരണ പുനരാരംഭിക്കൂ.
Post Your Comments