തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 48 വയസ്സായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്‍റെ മരണവാർത്തയറിയിച്ചത്. കൊലമാവ് കോകില, കൈതി, ബിഗിൽ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അവഞ്ചേർസ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിലെ പ്രധാന കഥാപാത്രങ്ങൾക്കു ശബ്ദം നൽകിയിരുന്നത് അരുൺ ആയിരുന്നു. മാസ്റ്റർ, ശിവകാർത്തികേയന്റെ ഡോക്ടർ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
Post Your Comments