പൊന്നോമനകൾക്കൊപ്പം സുഖമായുറങ്ങി സൗഭാഗ്യ വെങ്കടേഷ് ; വൈറലായി ചിത്രം

വളർത്തുനായ്ക്കൾക്കൊപ്പം സി പില്ലോയിൽ തലവെച്ച് ഉറങ്ങുന്ന സൗഭാഗ്യയുടെ ചിത്രമാണ് ശ്രദ്ധേയമാവുന്നത്

നൃത്തത്തിലൂടെയും ടിക്ടോക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. സമൂഹമാധ്യമങ്ങളിൽ സജീവമായ സൗഭാഗ്യ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. സൗഭാഗ്യയുടെ കല്യാണവും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ‘ചക്കപ്പഴം’ എന്ന സീരിയലിലൂടെ സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു. ഇപ്പോഴിതാ സൗഭാഗ്യയുടെ പുതിയ ചിത്രമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്.

തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്കൾക്കൊപ്പം സി പില്ലോയിൽ തലവെച്ച് ഉറങ്ങുന്ന സൗഭാഗ്യയുടെ ചിത്രമാണ് ശ്രദ്ധേയമാവുന്നത്. ഗർഭിണികളായ സ്ത്രീകൾ ഉറങ്ങുന്ന വലിയ തലയണയാണ് സി പില്ലോ. ഗർഭിണി അല്ലെങ്കിലും സൗഭാഗ്യക്കൊപ്പം മക്കൾ എന്ന് വിശേഷിപ്പിക്കുന്ന വളർത്തുനായ്ക്കളായ ഹാപ്പി, ഹ്യൂഗോ എന്നിവരും ഈ തലയണയിൽ സുഖമായി ഉറങ്ങുകയാണ്. ഇവർക്കായാണ് ഈ പില്ലോ സൗഭാഗ്യ സ്വന്തമാക്കിയത്.

Share
Leave a Comment