മലയാള സിനിമയില്‍ നായകന്മാരെ പോലെ താരമൂല്യം സൃഷ്ടിച്ച സിദ്ധിഖ് എന്ന നടന് റോളില്ലാതെ പോകുന്ന സിനിമകള്‍ ഇവിടെ വിരളമാണ്. സഹനടനായും വില്ലനായും സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന സിദ്ധിഖ് തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഒരു നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. കന്മദം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട മോഹന്‍ലാലുമായുള്ള ഒരു കാര്‍ യാത്ര തന്റെ ചിന്തകളെ മാറ്റി മറിച്ചുവെന്ന് ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് സിദ്ധിഖ്.
‘എന്റെ ആദ്യ ഭാര്യ മരിച്ചു ,മാനസിക വിഷമം അനുഭവിക്കുന്ന ഘട്ടത്തിലായിരുന്നു എനിക്ക് ‘കന്മദം’ എന്ന സിനിമയിലേക്ക് വിളി വരുന്നത്. അങ്ങനെ ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ടു മുംബൈയില്‍ മോഹന്‍ലാലുമായി ഒരു കാറില്‍ സഞ്ചരിച്ചപ്പോള്‍ മോഹന്‍ലാല്‍ എന്നോട് വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഞാന്‍ ഒഴിഞ്ഞു മാറിയപ്പോള്‍, മോഹന്‍ലാല്‍ എനിക്ക് പോസിറ്റീവ് എനര്‍ജി നല്കി. ഇനിയൊരു വിവാഹം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ആണ് ജീവിതത്തിന്റെ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് പകര്‍ന്നു നല്‍കിയത്. തീര്‍ച്ചയായും ഞാന്‍ വിവാഹം കഴിക്കണമെന്ന് ലാല്‍ നിര്‍ബന്ധിച്ചു. ലാലുമൊന്നിച്ചുള്ള ആ യാത്ര എന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമായി മാറി’. സിദ്ധിഖ് പറയുന്നു.
Post Your Comments