പ്രേഷശ്രദ്ധ ഏറെ പിടിച്ചുപറ്റിയ തമിഴ് ചിത്രമായിരുന്നു ‘വിക്രം വേദ’. മാധവനും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ചിത്രം തമിഴിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും ചർച്ച വിഷയമായിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വരുന്ന വിവരം നേരത്തെ വർത്തയായതാണ്. ഇപ്പോഴിതാ നടൻ ആമീർ ഖാന്റെ സ്ഥാനത്ത് ഹൃത്വിക് റോഷൻ എത്തുന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിൽ ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. നേരത്തെ വേദയായി നടൻ ആമീർ ഖാന്റെ പേരായിരുന്നു പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ആമീറിന് പകരമായിട്ടാണ് ഹൃത്വിക് എത്തിയത്. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്കര് ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.
Post Your Comments