GeneralLatest NewsNEWSSpecialVideos

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് മോഹൻലാൽ ; വീഡിയോ

ബ്ലാക്ക് ആൻഡ് റെഡ് തീമിലെ വസ്ത്രങ്ങളാണ് താരകുടുംബം അണിഞ്ഞിരിക്കുന്നത്

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും കുടുംബവും. വരവേൽപ്പ് സംഘത്തിന്റെ അകമ്പടിയോടു കൂടിയാണ് മോഹൻലാലും സുചിത്രയും പ്രണവും വിസ്മയയും എത്തിയത്. ബ്ലാക്ക് ആൻഡ് റെഡ് തീമിലെ വസ്ത്രങ്ങളാണ് താര കുടുംബം അണിഞ്ഞിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ: എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിനാണ് മോഹൻലാലും കുടുംബവും എത്തിയത്. മോഹൻലാലും പ്രണവും ബ്ലാക്ക് തീമിലെ സ്യൂട്ട് അണിഞ്ഞപ്പോൾ സുചിത്രയും മകൾ വിസ്മയയും ചുവപ്പു നിറത്തിലെ ഗൗൺ ആണ് ധരിച്ചത്.

https://www.instagram.com/p/CJTQs6_gvll/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button