സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ പുതിയ ലുക്കാണ്. കൊച്ചിയുടെ നിയുക്ത മേയര്‍ അനില്‍ കുമാര്‍ പങ്കുവച്ച ചിത്രമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
അനില്‍ കുമാറും കൗണ്‍സിലര്‍ സി ഡി ബിന്ദുവും മമ്മൂട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച വേളയില്‍ പകര്‍ത്തിയ ചിത്രമാണ് ശ്രദ്ധാകേന്ദ്രം. അതിൽ നീളന്‍ മുടിയും വെള്ള മുണ്ടും കുര്‍ത്തയും ധരിച്ച് നില്ക്കുന്ന മമ്മൂട്ടിയെയാണ് കാണാനാവുക.
മമ്മൂട്ടിയുടെ പുതിയ ലുക്ക് യേശുദാസുമായുള്ള രൂപ സാദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കയുടെ അടുത്ത പടം ദാസേട്ടന്റെ ബയോപിക് ആണോ? എന്ന ചോദ്യവുമായി ആരാധകരും എത്തി. ഇത് മമ്മൂട്ടിയല്ല പത്മശ്രീ കെജെ മമ്മൂദാസ് ആണെന്നുമുള്ള കമന്റുകളും എത്തുന്നുണ്ട്.
‘മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക് ഞങ്ങള്‍ക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി. മേയര്‍ തിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങള്‍ക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്.
അദ്ദേഹം താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ സഖാവ് ഇഉ ബിന്ദുവിനും, ഒപ്പം ഞാനെന്നും സ്നേഹിക്കുന്ന എന്റെ പഴയ സഹപ്രവര്‍ത്തകനും, സിനിമ സംവിധായകനും നടനുമായ ശ്രീ സോഹന്‍ സിനുലാലും ഈ വേളയില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂര്‍വമായ നന്ദി’ എന്ന കുറിപ്പോടെയാണ് മേയർ ചിത്രം പങ്കുവച്ചത്.
Post Your Comments