CinemaGeneralLatest NewsNEWSSpecial

ജീവിത വഴിയിൽ നിങ്ങൾ തോൽവി മറികടക്കും ; പുതിയ ചിത്രം പങ്കുവെച്ച് കാളിദാസ്

നരച്ച തലമുടി വെളിവാക്കുന്ന തരത്തിലെ ഒരു ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്

നടൻ ജയറാമിന്റേയും നടി പാർവതിയുടേയും മകൻ കാളിദാസ് ജയറാം 2000 ത്തിൽ ഇറങ്ങിയ സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ചിത്രത്തിൽ ബാലതാരമായാണ് മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. തുടർന്ന് എന്റെ വീട് അപ്പുവിന്റേയും എന്ന ചിത്രത്തിൽ അഭിനയിച്ചു. 2016 ഒരു പക്കാ കതൈ എന്ന തമിഴ് ചിത്രത്തിൽ നായകനായി അഭിനയിച്ചു. പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായകവേഷം ചെയ്ത കൊണ്ട് മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ചു.

പിന്നെയും ഒരുപിടി ചിത്രങ്ങളിൽ കാളിദാസ് നായക വേഷം ചെയ്യുകയും ചെയ്തു. എന്നാൽ വേണ്ടത്ര ശ്രദ്ധപിടിച്ചു പറ്റാൻ താരത്തിന് സാധിച്ചില്ല. എന്നാൽ അടുത്തിടയിൽ ഇറങ്ങിയ ‘പാവ കതൈകൾ’ എന്ന വെബ് സീരീസിലെ പ്രകടനം കാളിദാസിന്റെ സിനിമയിലെ വേഷങ്ങളേക്കാൾ ശ്രദ്ധ നേടുകയും ചെയ്തു. സത്താർ എന്ന പേരിൽ ഒരു ട്രാൻസ്ജെൻഡറിന്റെ വേഷമാണ് കാളിദാസ് അവതരിപ്പിച്ചത്. കാളിദാസിന്റെ കരിയർ തന്നെ മാറ്റിമറിച്ച പ്രകടനമായിരുന്നു ചിത്രത്തിൽ. ഈ സിനിമയും ശരിയായില്ലെങ്കിൽ ഒരുപക്ഷെ അഭിനയം വരെ നിർത്തുമായിരുന്നുവെന്ന് കാളിദാസ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.

വിജയത്തിലേക്കുള്ള വഴിയെക്കുറിച്ചുള്ള ഒരു ക്യാപ്‌ഷനും ചേർത്തു നരച്ച തലമുടി വെളിവാക്കുന്ന തരത്തിലെ ഒരു ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. ”ജീവിത വഴിയിൽ നിങ്ങൾ തോൽവി മറികടക്കും” എന്നാണ് കാളിദാസ് ചിത്രത്തിന് നൽകുന്ന ക്യാപ്‌ഷൻ.

https://www.instagram.com/p/CJTHSNLHZvz/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button