ജീവിത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യത്തിൽ നടൻ ജയസൂര്യ എന്നും മുൻപന്തിയിൽ ആണ്. ഇപ്പോഴിതാ തന്റെ നേതൃത്വത്തിലുള്ള ഭവനപദ്ധതിയായ സ്നേഹക്കൂടിൽ മുളന്തുരുത്തിയിലെ കുടുംബത്തിന് വീടൊരുക്കി കൊടുത്തിരിക്കുകയാണ് ജയസൂര്യ. സരസ്വതി-കണ്ണൻ ദമ്പതികളും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകിയത്.
അടച്ചുറപ്പില്ലാതിരുന്ന പഴയ ഒറ്റമുറി വീടിനു പകരമാണ് പുതിയ വീട് നിർമ്മിച്ചു നൽകിയിരിക്കുന്നത്. ഈ വീടിന്റെ താക്കോൽദാന കർമ്മത്തിന് ജയസൂര്യ നേരിട്ടെത്തുകയും ചെയ്തു.
ഒരു വർഷം അഞ്ചു വീടുകൾ വച്ച് നൽകാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്. സെപ്റ്റംബർ മാസത്തിലായിരുന്നു തുടക്കം.സ്വന്തമായി ഭൂമിയുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്
പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് ചുരുങ്ങിയ ചിലവിൽ വീടുവച്ചു നൽകിയ ന്യൂറ പാനൽ കമ്പനിയാണ് ഈ പദ്ധതിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments