
ജയറാമിന് മുന്‍പേ സിനിമയിലെത്തിയ താരമാണ് പാര്‍വതി. അപരനില്‍ ജയറാം നായകാനാകും മുന്‍പേ നായിക എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച പാര്‍വതിക്ക് മുന്നില്‍ തൊഴുകൈകളോടെ നിന്ന കഥ ജയറാം തന്നെ പല അഭിമുഖ പരിപാടികളിലും പങ്കുവച്ചിട്ടുണ്ട്. വിവാഹ ശേഷം ഇനി സിനിമ വേണോ എന്ന് പാര്‍വതി തന്നോട് ചോദിച്ചിരുന്നുവെന്ന് ജയറാം പറയുന്നു. പക്ഷേ സിനിമ മേഖലയില്‍ തന്നെ തുടരാനാണ് താന്‍ തീരുമാനിച്ചതെന്നും ജയറാം വ്യക്തമാക്കുന്നു.
ജയറാമിന്റെ വാക്കുകള്‍
‘സിനിമയില്‍ എന്നേക്കാള്‍ സീനിയറായ നടിയാണ് അശ്വതി. ‘അപരന്‍’ സിനിമയുടെ ചിത്രീകരണത്തിന് അശ്വതി വന്നപ്പോള്‍ ഞാന്‍ തൊഴുകൈകളോടെ നിന്നിട്ടുണ്ട്. അത് പറഞ്ഞു കണ്ണനും, ചക്കിയും എന്നെ ഇപ്പോഴും കളിയാക്കും. വിവാഹ ശേഷം അശ്വതി സിനിമാ രംഗം വിടണമെന്ന തീരുമാനം ഒന്നിച്ച് എടുത്തതാണ്. അത് എന്റെ മാത്രം തീരുമാനമല്ല. നമുക്ക് സിനിമ മതിയാക്കി ബിസിനസ്സ് തുടങ്ങിയാലോ എന്ന് അശ്വതി പറഞ്ഞപ്പോള്‍ എനിക്കത് സ്വീകാര്യമായിരുന്നില്ല. കാരണം ഭംഗിയായി അറിയാവുന്ന ഒരു തൊഴില്‍ വിട്ടിട്ടു മറ്റൊരു മേഖലയിലേക്ക് കടക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. വിവാഹ ശേഷം സിനിമ വേണ്ടെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയായിരുന്നു അശ്വതി’. ജയറാം പറയുന്നു.
Post Your Comments