സിനിമാ താരങ്ങളേക്കാൽ സെലിബ്രിറ്റികളാകുന്നവരാണ് അവരുടെ മക്കൾ. ബോളിവുഡ് താരപുത്രി ജാൻവി കപൂറിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന ജാൻവിൻ അണിയുന്ന വസ്ത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ ജാൻവി പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.
നീല ലെഹങ്ക ചോളിയിൽ അതിസുന്ദരിയായാണ് ജാൻവി എത്തിയിരിക്കുന്നത്. സ്ട്രാപ് ബ്ലൗസിൽ ഷിമ്മർ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നു. ഷീർ ദുപ്പട്ടയുടെ ബോർഡറിൽ ഷെൽ ഡീറ്റൈലിങ്ങും സ്ഥാനം പിടിച്ചിരിക്കുന്നു. 78,000 രൂപയാണ് ഈ ലെഹങ്കയുടെ വില.സിൽവർ കമ്മലുകൾ മാത്രമാണ് ജാൻവി ആക്സസറൈസ് ചെയ്തത്. അർപ്പിത മേത്തയാണ് ലെഹങ്ക ഡിസൈൻ ചെയ്തത്.
Leave a Comment