സീരിയലിലൂടെയും സിനിമയുടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് യമുന. അടുത്തിടയിലാണ് താരം രണ്ടാമതും വിവാഹം കഴിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ യമുനയുടെ വിശേഷങ്ങൾ നിറയാൻ തുടങ്ങി. ഇപ്പോഴിതാ സീരിയൽ നടി ഡിംപിള്‍ റോസിനും കുടുംബത്തിനുമൊപ്പം ക്രിസ്മസ് ആഘോഷിച്ചിക്കുന്ന യമുനയുടെയും ഭർത്താവിന്റെയും ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.
ഡിംപിൾ തന്നെയാണ് സൽക്കാരത്തിന്റെ വീഡിയോ പങ്കുവെച്ചത്. ഡിംപിളിന്റേയും വീട്ടുകാരുടേയും സല്‍ക്കാരം സ്വീകരിച്ചായിരുന്നു യമുനയും ദേവന് അയ്യങ്കേരിയും മടങ്ങിയത്. ഡിംപിള്‍ നല്ല കുക്കാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഡിവൈനും അടുക്കളയില്‍ കയറാറുണ്ട്. ഇപ്പോ റെസ്റ്റ് കൊടുത്തിരിക്കുകയാണ് താനെന്നായിരുന്നു ഡിംപിളിന്റെ കമന്റ്.
Post Your Comments