GeneralLatest NewsMollywoodMovie GossipsNEWSSpecialTV Shows

അതൊക്കെ വ്യക്തിജീവിതത്തിലാണ് വേണ്ടത് ; സൈബർ ആങ്ങളമാർക്ക് മറുപടിയുമായി അശ്വതി

ക്രിസ്തുമസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെയാണ് ചിലർ വിമർശനങ്ങളുമായി എത്തിയത്

ടെലിവിഷൻ അവതാരകയായി പ്രേഷകരുടെ മനസ് കീഴടക്കിയ താരമാണ് അശ്വതി ശ്രീകാന്ത്. എന്നാൽ അശ്വതി ഇന്ന് ഒരു അവതാരകയിൽ മാത്രം ഒതുങ്ങി നിൽക്കുന്നയാൾ അല്ല. നടി, എഴുത്തുകാരി, ആക്ടിവിസ്റ്റ് തുടങ്ങിയ നിലകളിലെല്ലാം അശ്വതി ശ്രദ്ധ നേടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായ അശ്വതിക്ക് നേരെ പലപ്പോഴും സൈബർ ആക്രമണവും ഉണ്ടായിട്ടുണ്ട്. വിമർശകർക്ക് എല്ലാം നല്ല മറുപടിയും അശ്വതി നൽകാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രത്തിന് നേരെ വന്ന നെഗറ്റീവ് കമന്റ്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് അശ്വതി.

ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അശ്വതി അടുത്തിടയിൽ പങ്കുവെച്ചത്. ചിത്രം വൈറലായതോടെ ചിലർ വിമർശനങ്ങളുമായി എത്തി. താരത്തിന്റെ മേക്കപ്പ് കൂടിപ്പോയി എന്നും ലാളിത്യത്തോട് കൂടിയ ഫോട്ടോയാണ് നല്ലത്.

https://www.instagram.com/p/CJAuBwcHr3D/?utm_source=ig_web_copy_link

മേക്കപ്പും കളർ സെറ്റപ്പ് എല്ലാം കഷ്ടം എന്നായിരുന്നു ഒരാൾ കമന്റിട്ടത്. ‘പേർസണൽ ലൈഫിൽ പോരെ ലാളിത്യം? മേക്കപ്പൊക്കെ പ്രൊഫെഷന്റെ ഭാഗമാണ്’- എന്ന മറുപടിയാണ് അശ്വതി നൽകിയത്. അശ്വതിക്ക് ആശംസയുമായി നിരവധിപേരാണ് എത്തിയത്.

https://www.instagram.com/p/CJLf-7-Hd1r/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button