നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോക്ടർ അനിഷയുടെ വിവാഹത്തിൽ പങ്കെടുത്ത് സിനിമാ താരങ്ങൾ. മോഹൻലാലിൻറെ അടുത്ത സുഹൃത്തുകൂടിയായ ആന്റണിയുടെ മകളുടെ വിവാഹത്തിന് കുടുംബസമേതമാണ് താരം പങ്കെടുത്തത്.പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും ആദ്യാവസാനം വരെ മോഹൻലാൽ പങ്കെടുത്തു. ഏറെ നാളുകൾക്കു ശേഷമാണ് മോഹൻലാൽ കുടുംബസമേതം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.
നടൻ ദിലീപും പങ്കെടുത്തിരുന്നു. മോഹൻലാലും മകനും ബ്ലാക്ക് സ്യൂട്ട് അണിഞ്ഞപ്പോൾ ഭാര്യ സുചിത്രയും മകൾ വിസ്മയയും ചുവപ്പു നിറത്തിലെ പാർട്ടി വെയറിലായിരുന്നു. നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം.
Post Your Comments