ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന് മരണത്തെ മുന്നിൽ കണ്ട ഞെട്ടിക്കുന്ന ഒരു സിനിമാ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. കോന്‍ ബനേഗ ക്രോര്‍പതി എന്ന റിയാലിറ്റിഷോയിലാണ് ബിഗ് ബിയുടെ വെളിപ്പെടുത്തൽ.
ഹിറ്റ് ചിത്രമായ ഷോലെയുടെ ചിത്രീകരണത്തിനിടയിൽ ഉണ്ടായ ഒരു അനുഭവമാണ് താരം പങ്കുവച്ചത്. ”ധര്‍മേന്ദ്ര പെട്ടിയില്‍ നിന്നും ബുള്ളറ്റുകള്‍ എടുത്ത് പോക്കറ്റില്‍ ഇടുന്ന ഒരു സീൻ ഒരു പാട് ടേക്കുകള്‍ എടുക്കേണ്ടി വന്നു. അതിൽ ധര്മേന്ദ്രയ്ക്ക് ദേഷ്യം വന്നു. ഇതിനിടയില്‍ ധര്‍മേന്ദ്ര ശരിക്കുമുള്ള ഒരു ബുള്ളറ്റ് എടുത്ത് പൊട്ടിക്കുകയായിരുന്നു. ആ ബുള്ളറ്റ് കടന്നുപോയത് തന്റെ ചെവിയുടെ തൊട്ടരികിലൂടെയാണ്” അമിതാഭ് ബച്ചന് പറയുന്നു. തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടതെന്ന് അമിതാഭ് ബച്ചന് പറഞ്ഞു.
Post Your Comments