പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. അമ്മയുടെ ഫോട്ടോ റഹ്മാൻ ഷെയർ ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ ആർ.കെ ശേഖറിന്റെ ഭാര്യയാണ് കരീമ. സംസ്കാര ചടങ്ങുകൾ വൈകുന്നേരം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. മരണകാരണം വ്യക്തമാക്കിയിട്ടില്ല.
താൻ സംഗീതത്തിലേക്ക് എത്താൻ കാരണം അമ്മയാണ് എന്ന് എ ആര് റഹ്മാൻ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എ ആര് റഹ്മാന് ഒമ്പത് വയസുള്ളപ്പോഴായിരുന്നു അച്ഛൻ രാജഗോപാല കുലശേഖരന്റെ മരണം.അച്ഛന്റെ മരണത്തെ തുടര്‍ന്ന് അമ്മ കരീമ ബീഗമായിരുന്നു എ ആര് റഹ്മാനെ വളര്‍ത്തിയത്. ഗായിക എ.ആർ റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റ് മക്കൾ.
Post Your Comments